ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്; അപകടത്തില്‍പ്പെട്ടത് പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍

0
119

ഛത്തീസ്ഗഢില്‍ ഇടിമിന്നലേറ്റ് എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ആറ് കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവിലാണ് സംഭവം നടന്നത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളാണ്.

പ്ലസ് വണ്ണിലെ പരീക്ഷകഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ കനത്ത മഴയെത്തുടര്‍ന്ന് മരത്തിന് സമീപത്തെ ഷെഡ്ഡിനടിയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ സഞ്ജയ് അഗര്‍വാള്‍ അറിയിച്ചു.

പരിക്കേറ്റവര്‍ക്ക് ചട്ടപ്രകാരമുള്ള നഷ്ടപരിഹാരം തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here