കോലി നികുതിയായി അടച്ചത് 66 കോടി; ക്രിക്കറ്റ് താരങ്ങളില്‍ ഒന്നാമത്, രണ്ടാമന്‍ ധോനി

0
115

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ആധായനികുതി അടച്ച ക്രിക്കറ്റ് താരം വിരാട് കോലിയെന്ന് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം 66 കോടിയാണ് കോലി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിയായി അടച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണ് രണ്ടാം സ്ഥാനത്ത്. 38 കോടി രൂപയാണ് ധോനി നികുതിയടച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ 28 കോടി നികുതിയായി അടച്ച് മൂന്നാം സ്ഥാനത്തുണ്ട്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയും (23 കോടി), ഹാര്‍ദിക് പാണ്ഡ്യയും (13 കോടി) ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, 92 കോടി രൂപ നികുതി അടച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയിലെ ഒന്നാമന്‍. 80 കോടി രൂപ നികുതി അടച്ച നടന്‍ വിജയും പട്ടികയില്‍ മുന്‍നിരയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here