ഉപ്പളയിൽ എടിഎം വാനിൽ നിന്ന് 50 ലക്ഷം രൂപ കവർന്ന സംഭവം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

0
429

കാസർകോട്: കാസർകോട് ഉപ്പള ആക്സിസ് ബാങ്കിലെ എടിഎമ്മിലേക്ക് പണം നിറക്കാൻ കൊണ്ട് വന്ന വാനിൽ നിന്ന് 50 ലക്ഷം കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് റാംജി നഗർ സ്വദേശി മുത്തു കുമരൻ എന്ന മുത്തുവിനെ(47)യാണ് തിരിച്ചിറപ്പള്ളി രാംജി നഗറിൽ വച്ച് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് ഡിവൈഎസ്പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ ടോൾസൺ ജോസഫും സംഘവുമാണ് പ്രതിയെ സാഹസികമായി തിരിച്ചിറപ്പള്ളിയിൽ വച്ചു അറസ്റ്റ് ചെയ്തത്. മെയ് 27 നാണ് കേസ് ആസ്പദമായ സംഭവം നടന്നത്. ഉപ്പള ആക്സിസ് ബാങ്കിന്റെ എടിഎമ്മിലേക്ക് പണം നിറക്കാൻ വന്ന വാനിന്റെ ചില്ല് പട്ടാപ്പകൽ നിമിഷ നേരം കൊണ്ട് തകർത്താണ് തമിഴ്നാട് തിരുട്ടുഗ്രാമം സ്വദേശികളായ 3 പേർ ചേർന്ന് പണം കവർന്നത്. പട്ടാപ്പകൽ വാനിന്റെ ചില്ല് പൊട്ടിച്ച് നിമിഷ നേരം കൊണ്ട് ആണ് കവർച്ച നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here