മംഗളൂരു: മകളുടെ ഒരുനിമിഷത്തെ അവസരോചിത ഇടപെടലിൽ ഓട്ടോറിക്ഷയ്ക്ക് അടിയിൽപ്പെട്ട അമ്മയ്ക്ക് കിട്ടിയത് പുതുജീവൻ. കിന്നിഗോളി-കട്ടീൽ റോഡിൽ രാമനഗരയിൽ കഴിഞ്ഞദിവസം രാവിലെയാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ രാജരത്നപുര സ്വദേശി ചേതനയെ അമിതവേഗത്തിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചു. ഇടിയിൽ മറിഞ്ഞ റിക്ഷയ്ക്ക് അടിയിൽ ചേതന കുടുങ്ങി. ഈസമയം അപകടം കണ്ട് ചേതനയുടെ മകൾ ഏഴാംക്ലാസുകാരി വൈഭവി സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അപകടം നടന്നയുടനെ വൈഭവി റിക്ഷയ്ക്കരികിലേക്ക് ഓടിയെത്തുകയും റിക്ഷ ഉയർത്തി അമ്മയെ രക്ഷിക്കുകയുമായിരുന്നു. തൊട്ടടുത്ത കടയിലെ സി.സി.ടി.വി. ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിയുകയും സ്വന്തം അമ്മയെ രക്ഷിച്ച മകളുടെ വീഡിയോ വൈറലാകുകയും ചെയ്തു. അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.
13-കാരിയുടെ ധീരമായ ഈ ഇടപെടൽ ശ്രദ്ധയിൽപ്പെട്ട മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാൾ വൈഭവിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. ധീരതയ്ക്കുള്ള പ്രശംസാപത്രവും മെമന്റോയും നൽകിയും ഷാളണിയിച്ചുമാണ് വൈഭവിയെ ആദരിച്ചത്.
Watch | Brave schoolgirl rescues mother trapped under overturned auto-rickshaw in #Karnataka
In a dramatic rescue caught on CCTV, a schoolgirl in Kinnigoli, near #Mangalore, displayed remarkable bravery by lifting an overturned auto-rickshaw to save her mother and another… pic.twitter.com/DX1aIGvZ7Z
— Pune Pulse (@pulse_pune) September 9, 2024