വയനാട് ദുരന്തബാധിതര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം; കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നതായി പിണറായി വിജയന്‍

0
34

വയനാട് ദുരന്തബാധിതര്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തബാധിതര്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഖജനാവിന് വേണ്ടത്ര ശേഷിയില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കേന്ദ്രബജറ്റില്‍ സംസ്ഥാനത്തിന് പരിഗണന ലഭിച്ചില്ലെന്നും പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തിന്റെ പണത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. അതിലൊരു ഒാഹരി എല്ലാവര്‍ക്കും ലഭിക്കണം. ഇത്രയേറെ പക്ഷാപാതം നിറഞ്ഞ ബജറ്റ് ഇതിന് മുന്‍പ് പാര്‍ലമെന്റ് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് ഒന്നും നല്‍കിയില്ല. എറണാകുളം-ഷൊര്‍ണൂര്‍ പാതയ്ക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. പരിഹസിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here