സൗദിയില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

0
91

മക്ക: സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെ മഴയും ഇടിമിന്നലുമുണ്ടാകുമെന്നാണ് അറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കണമെന്നും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, താഴ്വരകള്‍ എന്നിവിടങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളില്‍ നീന്തരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ മീഡിയകള്‍ വഴിയും നവമാധ്യമങ്ങള്‍ വഴിയും അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

മക്കയില്‍ മിതമായതോ തീവ്രത കൂടിയതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമാകും. ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും പ്രതീക്ഷിക്കാം. ജിദ്ദ, റബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ് മേഖലയില്‍ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. മദീന, അല്‍ ബാഹ, അസീര്‍, ജിസാന്‍, നജ്റാന്‍ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് വരെ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here