ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കി

0
100

എറണാകുളം കണിച്ചാട്ടുപാറയില്‍ യുവതി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്നെന്ന് വിവരം. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപുരം വീട്ടില്‍ ആരതിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം നടന്നത്.

ആരതിയുടെ ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്തത് സംബന്ധിച്ച സൂചനകള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ഭീഷണിയാണ് മരണത്തിന് കാരണമെന്നും ഫോണ്‍ രേഖകളില്‍ സൂചനയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ ഭര്‍ത്താവ് അനീഷ് രണ്ടുമാസം മുന്‍പ് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയിരുന്നു.

ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. യുവതിയുടെ മരണത്തില്‍ കുറുപ്പുംപടി പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. കഴിഞ്ഞ വര്‍ഷം എറണാകുളം കടമക്കുടിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ ജീവനൊടുക്കിയിരുന്നു. വയനാട്ടിലും സമാനമായ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here