പനി ബാധിച്ച് ചികില്‍സയിലായിരുന്ന നവവധു മരിച്ചു

0
349

കല്‍പ്പറ്റ: പനി ബാധിച്ച് ചികില്‍സയിലായിരുന്ന നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് സ്വദേശിനി ഷഹാന(21)യാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ 11നാണ് വൈത്തിരി സ്വദേശി അര്‍ഷാദുമായി നികാഹ് കഴിഞ്ഞത്. പനി കാരണം ചികില്‍സ തേടിയപ്പോള്‍ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. അഞ്ചുകുന്ന് കവുങ്ങത്തൊടി മമ്മുട്ടി-ജുബൈരിയ ദമ്പതികളുടെ മകളാണ്. ഖബറടക്കം ഇന്ന് വെകീട്ട് അഞ്ചുകുന്നില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here