വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും അനുഭവപ്പെട്ടു; പരിഭ്രാന്തരായി ജനം, റവന്യൂ ഉദ്യോഗസ്ഥരെത്തി

0
117

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പരാതി. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടത്.

ഇടിമുഴക്കമെന്നാണ് ആദ്യം പലരും കരുതിയതെന്ന് പ്രദേശ വാസി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വീടിന്റെ ജനല്‍ചില്ലുകളും പാത്രങ്ങളും കുലുങ്ങിയെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിനിടെ വയനാട് പൊഴുതന മേഖലയിൽ കേട്ട ശബ്ദം സംബന്ധിച്ച് ഭൂകമ്പ രേഖകൾ പരിശോധിക്കുമെന്നും എന്തെങ്കിലും അപാകതയുണ്ടോയെന്ന് കണ്ടെത്താൻ പ്രാദേശിക നിരീക്ഷണം നടത്തുകയാണണെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശം അറിയിച്ചു. നിലവിൽ ഭൂകമ്പ രേഖകൾ ഭൂചലനങ്ങളുടെ സൂചനകളൊന്നും കാണിക്കുന്നില്ല. ദയവായി കാത്തിരിക്കൂ, ഞങ്ങൾക്ക് എന്തെങ്കിലും ഇൻപുട്ടുകൾ ഉണ്ടെങ്കിൽ അറിയിക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശം വ്യക്തമാക്കുന്നു.

വലിയ ശബ്ദമാണ് കേട്ടതെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പറും റിപ്പോര്‍ട്ടര്‍ ടിവിയോട് സ്ഥിരീകരിച്ചു. കൂണ്‍ ഇടിയാണെന്നാണ് കരുതിയത്. എന്നാല്‍ വീടിനുള്‍പ്പെടെ ചെറിയ കുലുക്കം ഉണ്ടായെന്ന് ചിലര്‍ അറിയിച്ചതായും വാര്‍ഡ് മെമ്പര്‍ അറിയിച്ചു. ഇതുവരെയും നാശനഷ്ടം സ്ഥിരീകരിച്ചിട്ടില്ല.

‘ജനല്‍ചില്ലകളില്‍ തരിപ്പ് ഉണ്ടായിരുന്നു. ആളുകള്‍ പുറത്തേക്ക് ഓടുകയായിരുന്നു. പ്രദേശത്ത് ഒരു പരിഭ്രാന്തി ഉണ്ട്. മാറി നില്‍ക്കാന്‍ നിര്‍ദേശം വരികയാണെങ്കില്‍ ചെയ്യും. മുണ്ടക്കൈയില്‍ നിന്നും 24 കിലോമീറ്ററിലധികം ഉണ്ട് ഇവിടെ. തെളിഞ്ഞ കാലാവസ്ഥയാണ്,’ വാര്‍ഡ് മെമ്പര്‍ ഷമീര്‍ പറഞ്ഞു. എടക്കല്‍ ജിഎസ്പി സ്‌കൂളിന് അവധി നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here