ദുരൂഹത ഒഴിയുന്നു, ബന്തിയോട്ടെ നഴ്‌സിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌

0
156

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് ട്രെയിനിയായ യുവതിയുടെ മരണം ആത്മഹത്യയെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബന്ധുക്കളുടെ ആവശ്യത്തെത്തുടര്‍ന്നു പോസ്റ്റുമോര്‍ട്ടം കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. കൊല്ലം, തെന്മല, ഉരുക്കുളം സ്മൃതിഭവനിലെ കോമളരാജന്റെ മകള്‍ എസ്.കെ സ്മൃതി (20)യാണ് ആശുപത്രി ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റലിലെ സ്റ്റീല്‍ കട്ടിലിന്റെ മുകളിലത്തെ കമ്പിയില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുമ്പാണ് നഴ്സിംഗ് ട്രെയിനിയായി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. മരിക്കുന്നതിന് തലേദിവസം ഒരു രോഗിക്ക് മരുന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ സ്മൃതിയുമായി പ്രശ്നമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം തിങ്കളാഴ്ച രാവിലെ ഹോസ്റ്റൽ മുറിയിൽ എത്തിയിരുന്നു. പിന്നീടാണ് യുവതി ആത്മഹത്യ ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here