ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു

0
359

ബന്തിയോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് ഡിഎം ആശുപത്രിയിലെ നഴ്സും കൊല്ലം തെന്മല സ്വദേശിനിയുമായ സ്മൃതി (20) ആണ് മരിച്ചത്. അശുപത്രിയുടെ പിറക് വശത്തുള്ള ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു തിങ്കളാഴ്ച രാവിലെ റൂമിൽ വന്നിരുന്നു. വീണ്ടും ആശുപത്രിയിൽ പോയി ഉച്ചയോടെ റൂമിൽ വന്ന ശേഷമാണു ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. ഷാൾ ഉപയോഗിച്ചാണ് തൂങ്ങിയത്. കുമ്പള പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു. മൂന്നുമാസം മുമ്പാണ് ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചത്. വിവരം അറിഞ്ഞ് ബന്ധുക്കൾ ഇവിടേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഷാനിയാണ് മാതാവ്

LEAVE A REPLY

Please enter your comment!
Please enter your name here