ലൈംഗികാരോപണം: രാജിക്കാര്യത്തിൽ മുകേഷും സിപിഎമ്മും തീരുമാനമെടുക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ്

0
75

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ പറയുന്ന ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കേസിൽ ഗൗരവമുള്ള മൊഴികൾ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാത്ത സ്ഥിതിയാണ്. ആരോപണ വിധേയനായ ലോയേഴ്സ് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ശുദ്ധീകരണ പ്രവർത്തികൾ തുടങ്ങാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടി നേതാക്കൾക്ക് എതിരായ ആരോപണങ്ങളിൽ മുൻപ് നടപടി എടുത്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എൽദോസ് കുന്നപ്പള്ളിയെ ആറ് മാസം പാർട്ടി ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കോടതിയിൽ കേസിലെ മറ്റൊരു ആസ്‌പെക്ട് വന്നപ്പോഴാണ് തിരിച്ചെടുത്തത്. എം മുകേഷ് എംഎൽഎയ്ക്കെതിരെ ഒന്നല്ല നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. അദ്ദേഹത്തിൻ്റെ രാജിക്കാര്യത്തിൽ മുകേഷും സിപിഎം തീരുമാനമെടുക്കട്ടെ. പരാതികളിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. ഒരു മേഖലയാകെ കുറ്റക്കാരാവുന്ന അവസ്ഥയുണ്ടാക്കിയത് സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here