ലോക സമ്പന്ന പട്ടികയിൽ നിന്നും മുകേഷ് അംബാനി താഴേക്ക്; പിന്തള്ളിയത് ആര്?

0
148

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലോകത്തിലെ സമ്പന്ന പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോൾ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആരാണ് മുകേഷ് അംബാനിയെ പിന്നിലാക്കിയത്?

പ്രമുഖ അമേരിക്കൻ എഐ ചിപ്പ് മേക്കർ, എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് ആണ് മുകേഷ് അംബാനിയെയെ മറികടന്ന് 11-ാം സ്ഥാനത്തേക്ക് എത്തിയത്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അംബാനിയുടെയും ഹുവാങ്ങിൻ്റെയും ആസ്തി 113 ബില്യൺ ഡോളറാണ്. എന്നാൽ കുറച്ച് ഡോളറുകളുടെ വ്യത്യാസത്തിൽ ഹുവാങ് മുന്നിലാണ്. ഈ വർഷം എൻവിഡിയയുടെ ഓഹരികൾ കുത്തനെ ഉയർന്നിട്ടുണ്ട്. 69.3 ബില്യൺ ഡോളർ വർദ്ധനയാണ് ആസ്തിയിൽ ഉണ്ടായത്.

അതേസമയം ലിസ്റ്റിൽ തൊട്ട് നപിന്നാലെ ഉള്ളത് മാർക്ക് സക്കർബർഗ് ആണ്. ഈ വർഷം 59.5 ബില്യൺ ഡോളർ വർദ്ധനയാണ് സക്കർബർഗിൻ്റെ ആസ്തിയിൽ ഉണ്ടായത്. 188 ബില്യൺ ഡോളർ ആസ്തിയുള്ള സക്കർബർഗ് ലോകത്തിലെ ധനികരുടെ പട്ടികയിൽ നാലാമതാണ്. 244 ബില്യൺ ഡോളറാണ് ഇലോൺ മസ്‌കിന്റെ ആസ്തി. ബെർണാഡ് അർനോൾട്ട് 201 ബില്യൺ ഡോളർ ആസ്തി, ജെഫ് ബെസോസ് 200 ബില്യൺ ഡോളർ ആസ്തി, ബിൽ ഗേറ്റ്സ് 159 ബില്യൺ ഡോളർ ആസ്തി. ലാറി എല്ലിസൺ 154 ബില്യൺ ഡോളർ ആസ്തി. 104 ബില്യൺ ഡോളറുമായി ഗൗതം അദാനി പട്ടികയിൽ 15-ാം സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here