പ്രവാസികൾക്ക് ഇനി ഭാഗ്യനാളുകൾ; വിജയിച്ചവരിൽ മലയാളിയും, ദിവസവും ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്

0
201

അബുദാബി: ഓഗസ്റ്റ് മാസത്തിൽ എല്ലാ ദിവസവും അബുദാബിയിലെ ബിഗ് ടിക്കറ്റ് ഇ – ഡ്രോ നറുക്കെടുപ്പ് നടത്തുമെന്ന് അധികൃതർ. ഇതിനെ തുടർന്ന് ദിവസവും ഒരാൾക്ക് 50,000 ദിർഹം ( ഏകദേശം11ലക്ഷം ) നേടാനുള്ള അവസരം ഉണ്ട്. എല്ലാ ദിവസവും ഒരു വിജയിയെ തിരഞ്ഞെടുക്കുന്നതിലൂടെ ഈ മാസം ആകെ 31 വിജയികൾ ഉണ്ടാകും. കഴിഞ്ഞ ആഴ്ചയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികളുടെ കൂട്ടത്തിൽ രണ്ട് ഇന്ത്യക്കാരുണ്ട്. ഇതിൽ ഒരാൾ മലയാളിയാണ്. കഴിഞ്ഞ ആഴ്ചത്തെ വിജയികളെ പരിചയപ്പെടാം.

അഷറഫ് അബ്ദുൾകേരളത്തിൽ നിന്നുള്ള അഷ്റഫ് അബ്ദുള്ളയാണ് ഒരു വിജയി. അൽ ഐനിലെ ഒരു കമ്പനിയിൽ മീഡിയ സ്‌പെഷ്യലിസ്റ്റായാണ് അഷറഫ് ജോലി ചെയ്യുന്നത്. ഇദ്ദേഹം കഴിഞ്ഞ മൂന്ന് വർഷമാണ് സുഹൃത്തുക്കളോടൊപ്പം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. തന്നെ തേടി ആദ്യം കോൾ വന്നാൽ അത് പ്രത്യേക ഓഫർ ആയിരിക്കുമെന്നാണ് കരുതിയതെന്ന് അഷറഫ് പറഞ്ഞു.
‘ വിജയിച്ചുവെന്ന് പറഞ്ഞപ്പോൾ ഞാൻ മരവിച്ചുപോയി. ആദ്യം എനിക്ക് വിശ്വസിക്കാനായില്ല. അന്ന് അവർ എന്നെ മൂന്ന് തവണ വിളിച്ചു. എനിക്ക് വളരെ സന്തോഷം തോന്നി. നിരവധി ജീവിതങ്ങളെ മാറ്റിമറിച്ചതിന് ബിഗ് ടിക്കറ്റിന് നന്ദി പറയുന്നു’, – അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദ് അബ്‌ദുള്ള
35 വർഷമായി ദുബായിൽ ഡ്രെെവറായി ജോലി ചെയ്യുകയാണ് ഇന്ത്യക്കാരനായ മുഹമ്മദ് അബ്ദുള്ള. 57 കാരനായ ഇദ്ദേഹം നാല് വർഷമായി തന്റെ മൂന്ന് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ് വാങ്ങുന്നു. തന്റെ വിജയത്തിന്റെ സന്തോഷമുണ്ടെന്നും സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.അഹമ്മദ് ഈസ ഇബ്രാഹിംഅബുദാബിയിലെ നാഷണൽ ഓയിൽ കമ്പനിയിലാണ് അഹമ്മദ് ഈസ ഇബ്രാഹിം ജോലി ചെയ്തിരുന്നത്. അബുദാബി വിമാനത്താവളത്തിൽ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. വിജയിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ കടം വീട്ടിയ ശേഷം ബാക്കി തുക മക്കൾക്കും ഭാര്യയ്ക്കും നൽകുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഷെർമിൻ സബെർഹോസെെനിഇറാൻ സ്വദേശിയായ ആർക്കിടെക് ആണ്. സ്വന്തം കമ്പനി തുടങ്ങുന്നതിന് കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഷെർമിൻ ദുബായിലേക്ക് താമസം മാറിയത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പരസ്യം കണ്ടാണ് ഷെർമിൻ തന്റെ ആദ്യ ടിക്കറ്റ് വാങ്ങിയത്. അത് തന്നെ അവരെ വിജയിയാക്കി. എടുത്ത ആദ്യ ടിക്കറ്റിൽ തന്നെ വിജയിയായതിൽ സന്തോഷമുണ്ടെന്ന് ഷെർമിൻ മാദ്ധ്യമങ്ങളെ അറിയിച്ചു. കോൾ വന്നപ്പോൾ ആദ്യം താൻ വിശ്വസിച്ചില്ലെന്നും വെബ്സെെറ്റ് പരിശോധിച്ചപ്പോഴാണ് പേര് കണ്ടതെന്നും സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.ഈ മാസം മുഴുവൻ നിങ്ങൾക്ക് ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം ഉണ്ട്. സെപ്തംബർ മൂന്നിലെ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15 മില്യൺ ദിർഹം സമ്മാനമായി ലഭിക്കും. ക്യാഷ് പ്രെെസ് ടിക്കറ്റ് വാങ്ങുന്ന ഏതൊരാൾക്കും പിറ്റേന്ന് ഇലക്ട്രോണിക് നറുക്കെടുപ്പിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് 50,000 ദിർഹം ലഭിക്കും. അടുത്ത നറുക്കെടുപ്പിൽ പത്ത് പേർക്ക് 100,000 ദിർഹം ലഭിക്കും. ഒപ്പം 325,000 ദിർഹം വിലയുള്ള ആഡംബര ബ്രാൻഡ് ന്യൂ റേഞ്ച് റോവർ വെലാറും ലഭിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here