തർക്കം 348 വോട്ടിൽ, സാധുവായത് 32, അത് എൽഡിഎഫിന് കൂട്ടിയാലും നജീബ് കാന്തപുരം 6 വോട്ടിന് വിജയിക്കുമെന്ന് ഹൈകോടതി

0
88

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം 6 വോട്ടുകള്‍ക്കാണെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍ ഡി എഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണ്. സാധുവായ വോട്ട് എല്‍ ഡി എഫിനെന്ന് കണക്കാക്കിയാലും യു ഡി എഫ് 6 വോട്ടിന് ജയിക്കും. ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളിയ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. യു ഡി എഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു.

സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു പെരിന്തല്‍മണ്ണയിലെ യു ഡി എഫ് സ്ഥാനാർഥി നജീബ് കാന്തപുരം വിജയിച്ചത്. 38 വോട്ടിനായിരുന്നു നജീബിന്റെ വിജയം. തുടർന്ന് എണ്ണാതെ മാറ്റിവെച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ട് എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ ഡി എഫ് സ്ഥാനാർഥി മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here