ഹൈറേഞ്ചില്‍ പൊലീസിന് ജിമ്‌നി; യൂണികോണും പള്‍സറും ഉള്‍പ്പെടെ പൊലീസിന് 117 പുതിയ വാഹനങ്ങള്‍; ഒന്നാം സ്ഥാനത്ത് ബൊലേറോ തന്നെ

0
48

സംസ്ഥാനത്ത് പൊലീസിനായി വാങ്ങിയ 117 വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്കായി 55 മഹീന്ദ്ര ബൊലേറോ, മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്കായി ഫോര്‍വീല്‍ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്‌നി, രണ്ടു മീഡിയം ബസുകള്‍, മൂന്ന് ഹെവി ബസുകള്‍, 55 ഇരുചക്രവാഹനങ്ങള്‍ എന്നിവയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

30 ഹോണ്ട യൂണികോണ്‍ ബൈക്കുകളും 25 ബജാജ് പള്‍സര്‍ 125 ബൈക്കുകളുമാണ് പൊലീസിന് നല്‍കിയ ഇരുചക്ര വാഹനങ്ങള്‍. 151 വാഹനങ്ങള്‍ വാങ്ങുന്നതിനായി 1203.63 ലക്ഷം രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചത്. ഇതില്‍ 117 വാഹനങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ബറ്റാലിയനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ് തുടങ്ങി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം പരിശീലനം പൂര്‍ത്തിയാക്കിയ 333 പേര്‍ പൊലീസ് സേനയുടെ ഭാഗമായി. പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here