വിയറ്റ്നാമിൽ ഇന്ത്യക്കാരൻ ജീവനുള്ള മത്സ്യത്തെ മലദ്വാരത്തിലൂടെ ഉള്ളിലിട്ടു; അവയവങ്ങൾ കടിച്ചുമുറിച്ചു

0
210

തികച്ചും അസംഭവ്യമെന്ന് തോന്നാമെങ്കിലും ഇത്തരമൊരു സംഭവം നടന്നുവെന്നാണ് വിയറ്റ്‌നാമില്‍ നിന്നുള്ള ഈ വാര്‍ത്ത വ്യക്തമാക്കുന്നത്. വയറുവേദനയേത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇന്ത്യക്കാരനായ യുവാവിന്റെ വേദനയ്ക്കുപിന്നില്‍ ഒരു ഈല്‍ മത്സ്യമായിരുന്നുവെന്നതാണ് ആശ്ചര്യകരമായ സംഗതി. തന്റെ മലദ്വാരത്തിലൂടെ മുപ്പത്തിയൊന്നുകാരന്‍ തന്നെ ഈലിനെ ഉള്ളില്‍ കടത്തുകയായിരുന്നുവെന്നതാണ് അതിലും അമ്പരപ്പിക്കുന്ന കാര്യം.

ജൂലായ് 27നാണ് അതികഠിനമായ വേദനയുമായി ‘സാഹസികനായ’ യുവാവ് ഹനോയിലെ ആശുപത്രിയിലെത്തിയത്. അതേദിവസംതന്നെയാണ് യുവാവ് ജീവനുള്ള ഈലിനെ ഉള്ളില്‍ കടത്തിയതെന്നും ഉള്ളിലകപ്പെട്ട മത്സ്യം രക്ഷപ്പെടാനായുള്ള ശ്രമത്തില്‍ യുവാവിന്റെ മലാശയവും വന്‍കുടലും കടിച്ചു മുറിക്കുകയും അന്നനാളത്തില്‍ കടക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

എക്‌സ്‌റേ ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ യുവാവിന്റെ ആമാശയത്തില്‍ ഈലിനെ കണ്ടെത്തിയതോടെ അതിനെ മലദ്വാരത്തിലൂടെ തന്നെ പുറത്തെത്തിക്കാമെന്ന് ഡോക്ടര്‍മാര്‍ കരുതി. എന്നാല്‍ അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് മലദ്വാരത്തില്‍ മറ്റൊരു വസ്തു കൂടി കണ്ടെത്തി. ഒരു ചെറുനാരങ്ങയായിരുന്നു ‘വഴിമുടക്കിയത്’. തുടര്‍ന്ന് അടിയന്തരശസ്ത്രക്രിയ ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഡോക്ടര്‍മാരുടെ സംഘമെത്തിച്ചേര്‍ന്നു.

ശസ്ത്രക്രിയയിലൂടെ 25 ഇഞ്ച് നീളവും നാലിഞ്ച് വീതിയുമുള്ള ഈല്‍ മത്സ്യത്തെ ഡോക്ടര്‍മാര്‍ യുവാവിന്റെ അന്നനാളത്തില്‍നിന്ന് പുറത്തെടുത്തു, ഒപ്പം ചെറുനാരങ്ങയും. മത്സ്യത്തെ ജീവനോടെയാണ് പുറത്തെടുത്തത്. പരിക്കേറ്റതിനെത്തുടർന്ന് യുവാവിന് കോളസ്റ്റമിയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here