ഹരിയാണയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജെജെപിക്ക് വൻ തിരിച്ചടി; 4 എംഎൽഎമാർ പാർട്ടി വിട്ടു

0
100

ചണ്ഡീഗഡ്: ഹരിയാണയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിക്ക് (ജെജെപി) വൻ തിരിച്ചടി നൽകി നാല് എംഎൽഎമാർ പാർട്ടി വിട്ടു. ഈശ്വർ സിങ്ങ്, രാംകരൺ കാല, ദേവേന്ദ്ര ബബ്ലി, അനൂപ് ധനക് എന്നിവർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും രാജിവെച്ചു.

ബിജെപി-ജെജെപി സഖ്യ സർക്കാരിൽ മന്ത്രിയായിരുന്ന അനൂപ് ധനക് ബിജെപിയിൽ ചേരാനാണ് സാധ്യത. ഈശ്വർ സിങ്ങ്, രാംകരൺ കാല, ദേവേന്ദ്ര ബബ്ലി എന്നിവർ കോൺ​ഗ്രസിൽ ചേരുമെന്നും റിപ്പോർട്ടുകളുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രചാരണം നടത്തിയത് ചൂണ്ടികാട്ടി രാംനിവാസ് സുർജഖേര, ജോഗി റാം സിഹാഗ് എന്നീ എംഎൽഎമാരെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അയോഗ്യരാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. മറ്റൊരു എംഎൽഎയായ രാംകുമാർ ഗൗരം കുറച്ചുകാലമായി പാർട്ടിയെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. 10 എംഎൽമാരുണ്ടായിരുന്ന പാർട്ടിയിൽ നിന്ന് ഏഴുപേരും കൊഴിഞ്ഞ അവസ്ഥയാണ്. ഒക്ടോബർ ഒന്നിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള രാജി പാർട്ടിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

നേരത്തെ ബിജെപിയുമായി സഖ്യത്തിലായിരുന്ന ജെജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് മുന്നണി വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here