അതീവ ജാഗ്രത, അതിശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ കനക്കും

0
98

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിലെത്തിയ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇടിമിന്നലിനുംകാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിർദ്ദേശിച്ചു.

ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതോടെ ഉരുൾപ്പൊട്ടലുണ്ടായ വയനാട്ടിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശം ജില്ലാ ഭരണകൂടം പുറത്തിറക്കി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇത്തരം സ്ഥലങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറായി ഇരിക്കണമെന്നും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here