കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ ഒരു മാസക്കാലം വൈദ്യുതി വിതരണത്തിന് നിയന്ത്രണം വരുന്നു

0
58

കാസർകോട്: 110 കെ വി.മൈലാട്ടി– വിദ്യാനഗർ ഫീഡർ ശേഷി വർധിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ വൈദ്യുതി വിതരണത്തിന് നിയന്ത്രണം വരുന്നു. ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 12വരെ, രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ നിയന്ത്രണം ഏർപ്പെടുത്തും. 110 കെ. വി. സബ് സ്റ്റേഷനുകളായ വിദ്യാനഗർ, മഞ്ചേശ്വരം, കുബന്നൂർ, മുള്ളേരിയ’ എന്നിവിടങ്ങളിൽ നിന്നും 33 കെ. വി. സബ്സ്റ്റേഷനുകളായ അനന്തപുരം കാസർകോട് ടൗൺ, ബദിയടുക്ക പെർള എന്നിവിടങ്ങളിൽ നിന്നുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടാനിടയുണ്ടെന്ന് മയിലാട്ടി മെയിൻറനൻസ് സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു,

LEAVE A REPLY

Please enter your comment!
Please enter your name here