ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കടുത്ത നടപടികളുമായി ഇഡി; മുന്‍ എംഎല്‍എ എം.സി. കമറുദ്ദീന്റെ സ്വത്ത് കണ്ടു കെട്ടി; പിടിച്ചെടുത്തത് 19.60 കോടി രൂപയുടെ സ്വത്തുക്കള്‍

0
195

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് മുൻ ചെയർമാനും മുൻ എംഎൽഎയുമായ എംസി കമറുദ്ദിൻ്റെ സ്വത്ത് കണ്ടു കെട്ടി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കമറുദ്ദീനെ കൂടാതെ കമ്പനി ഡയറക്ടർ ബോർഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താൽക്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികൾ രജിസ്റ്റർ ചെയ്തത്. ഒരേ മേൽവിലാസത്തിലാണ് കമ്പനികൾ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല.

മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആർജ്ജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും വലയിൽ വീഴ്ത്തിയത്. ലീഗ് നേതാക്കളുടെ സമ്മർദ്ദം കാരണമാണ് ആദ്യം ആരും പരാതി നൽകാൻ തയ്യാറാവാതിരുന്നത്. നേതാക്കൾ ഉറപ്പ് പാലിക്കാത്തതിലാണ് നിക്ഷേപകർ പോലീസിൽ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here