കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു,അഴിമതി കേസ് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിലേക്ക്

0
99

ബംഗളൂരു: അഴിമതിക്കേസിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു. ഇന്ന് തന്നെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സിദ്ധരാമയ്യക്കെതിരെ ഹർജി നൽകും.
സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന ഗവർണറുടെ ഉത്തരവ് പരാതിക്കാരന്‍ ഹാജരാക്കും. അതിനിടെ മുഡ അഴിമതിക്കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും. കർണാടക ഹൈക്കോടതിയിൽ നൽകാനുള്ള ഹർജി കെപിസിസി ലീഗൽ സെൽ തയ്യാറാക്കി. വാദത്തിനായി കപിൽ സിബലോ മനു അഭിഷേക് സിംഗ്‍വിയോ എത്തിയേക്കും. സിദ്ധരാമയ്യക്ക് എതിരായ കവീറ്റ് ഹർജിയും ഇന്ന് സിദ്ധരാമയ്യ നൽകുന്ന ഹർജിയും ചേർത്താകും കർണാടക ഹൈക്കോടതി പരിഗണിക്കുക.

വിധാനസൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബിജെപി – ജെഡിഎസ് എംഎൽഎമാർ ഇന്ന് പ്രതിഷേധിക്കും.സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടാകും പ്രതിഷേധം.ഇന്ന് രാവിലെ 11 മണിക്ക് ഡി കെ ശിവകുമാറിന്‍റെ നേതൃത്വത്തിൽ സിദ്ധരാമയ്യക്ക് പിന്തുണയുമായി സംസ്ഥാനവ്യാപക പ്രതിഷേധമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here