തോക്കും മയക്കുമരുന്നുമായി പൈവളിഗെ സ്വദേശിയടക്കം രണ്ടുപേർ മംഗളൂരുവിൽ അറസ്റ്റിൽ

0
173

മംഗളൂരു: തോക്കും മയക്കുമരുന്നുമായി കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ കലി യോഗേഷിന്റെ സംഘത്തിലെ അംഗങ്ങളായ പൈവളിഗെ കുരുടപ്പദവ് സ്വദേശി മുഹമ്മദ് ഹനീഫ് (40), മുടിപ്പു സ്വദേശി മുഹമ്മദ് റഫീഖ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

എം.ഡി.എം.എ. വിൽക്കാനായി തോക്കുമായി കാറിൽ മംഗളൂരുവിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.

പ്രതികളിൽനിന്ന് നാടൻ പിസ്റ്റൾ, റിവോൾവർ, തിരകൾ, എം.ഡി.എം.എ. എന്നിവ പിടിച്ചെടുത്തു. മുഹമ്മദ് ഹനീഫ് മംഗളുരു സഞ്ജീവ ഷെട്ടി ടെക്സ്റ്റൈൽസിൽ നടന്ന വെടിവെപ്പ് ഉൾപ്പെടെ 14 കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

കാസർകോട് ബേവിഞ്ചയിലെ പി.ഡബ്ല്യു.ഡി. കരാറുകാരന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പ്, പുത്തൂർ ജൂവലറി വെടിവെപ്പ് തുടങ്ങിയ കേസുകളിലും പ്രതിയാണെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here