ഓണക്കാലത്ത് പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ; ടിക്കറ്റ് നിരക്ക് കൂത്തനെ കൂട്ടി

0
81

തിരുവനന്തപുരം: ഉത്സവകാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ. ടിക്കറ്റ് തുകയിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നിലപാടിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ശക്തമായി പ്രതിഷേധിക്കുന്നു.

സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്‍റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല. അധ്വാനിച്ചുണ്ടാക്കിയതെല്ലാം ടിക്കറ്റിനായി നൽകേണ്ട ഗതികേടിലാണ് പ്രവാസികൾ. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ദുരിതം ഇതിലും ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here