പ്രവാസികള്‍ക്ക് ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം; യുഎഇയിലേക്കുള്ള യാത്രക്കാരുടെ ബാഗുകളില്‍ ‘പിടിച്ചുപറി’; വ്യാപക പ്രതിഷേധം

0
119

പ്രവാസികള്‍ക്ക് ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് ഭാരം കുറച്ചതാണ് തിരിച്ചടിയായിരിക്കുന്നത്. ബാഗുകളുടെ പരമാവധി ഭാരം 30 കിലോയില്‍നിന്ന് 20 ആയാണ് കുറച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ നിയന്ത്രണം. ഇതുപ്രകാരം ഇനി ാത്ര ചെയ്യുന്നവര്‍ക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക. ആഗസ്റ്റ് 19ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 30 കിലോ ബാഗേജ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

യു.എ.ഇ ഒഴികെയുള്ള മറ്റ് ജി.സി.സി രാജ്യങ്ങളില്‍ സൗജന്യ ബാഗേജിന്റെ ഭാര നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് യു.എ.ഇയിലാണ്. കൂടാതെ യുഎഇയില്‍നിന്ന് കൊച്ചിയിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ സര്‍വിസുള്ളത്.
ഏറ്റവും തിരക്കേറിയ യു.എ.ഇ-ഇന്ത്യ റൂട്ടില്‍ സൗജന്യ ലഗേജ് ആനുകൂല്യം വെട്ടിക്കുറച്ചതിലൂടെ കൂടുതല്‍ ലാഭമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here