ഉപ്പളയില്‍ നാലു കടകളില്‍ കള്ളന്‍ കയറി; പണവും സാധനങ്ങളും നഷ്ടപ്പെട്ടു, മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍

0
166

കാസര്‍കോട്: ഉപ്പള ടൗണിലെ നാലു കടകളില്‍ കള്ളന്‍ കയറി; പണവും സാധനങ്ങളും കവര്‍ച്ച ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉപ്പള ടൗണിലെ വൈറ്റ് മാര്‍ട്ട്, ബി.കെ മാര്‍ട്ട്, ബ്യൂട്ടിപാര്‍ലര്‍, സിറ്റി ബാഗ് എന്നിവിടങ്ങളിലാണ് കവര്‍ച്ച. നാലിടത്തും പൂട്ടു തകര്‍ത്താണ് കവര്‍ച്ചക്കാരന്‍ അകത്തു കടന്നത്. മുഖം മൂടി ധരിച്ച് എത്തിയ കവര്‍ച്ചക്കാരന്‍ സ്ഥാപനത്തിനു അകത്തെ മേശവലുപ്പുകള്‍ തുറന്ന് കൈക്കലാക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കവര്‍ച്ചാശ്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ദൈഗോളിയില്‍ പ്രവര്‍ത്തിക്കുന്ന കൊട്‌ലമൊഗറു-പാത്തൂര്‍ സഹകരണ ബാങ്കില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു. ഇരുനില കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ പ്രധാന ഷട്ടര്‍ ഇളക്കി മാറ്റിയായിരുന്നു കവര്‍ച്ചാശ്രമം. സ്‌ട്രോംഗ് റൂം കുത്തിത്തുറക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാല്‍ അതിനു കഴിയാതിരുന്നതാണ് വന്‍ നഷ്ടം ഒഴിവായത്. പ്രസ്തുത സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവര്‍ച്ചക്കാരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടയിലാണ് ദേശീയ പാതയിലെ പ്രധാന ടൗണുകളില്‍ ഒന്നായ ഉപ്പളയില്‍ നാലു കടകളില്‍ കവര്‍ച്ചാശ്രമം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here