ഉപ്പളയിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു

0
187

മഞ്ചേശ്വരം: ഇരുനില വീടിന്റെ മുകളിലേക്ക് ചാഞ്ഞുകിടന്ന തെങ്ങോല വലിച്ചു മാറ്റുന്നതിനിടയില്‍ യുവാവ് വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനു സമീപത്തെ മഞ്ജുനാഥ നിലയത്തില്‍ രാമചന്ദ്രയുടെ മകന്‍ ആര്‍. യശ്വന്ത് (23)ആണ് മരിച്ചത്. സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഉപ്പളയിലെ പെട്രോള്‍ പമ്പിലെ രാത്രികാല ജീവനക്കാരനാണ് യശ്വന്ത്. തിങ്കളാഴ്ച വൈകുന്നേരം ജോലിക്കു പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് വീടിനു മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങോല കണ്ടത്. വീടിന്റെ രണ്ടാം നിലയിലെ സിറ്റൗട്ടിലെത്തി തെങ്ങോല മാറ്റാനുള്ള ശ്രമത്തിനിടയില്‍ എച്ച്.ടി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കറ്റ യശ്വന്ത് വീടിന്റെ മുറ്റത്തുള്ള ഇരുമ്പു ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച പന്തലിനു മുകളിലേക്കാണ് വീണത്. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ യശ്വന്തിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ബബിതയാണ് യശ്വന്തിന്റെ മാതാവ്. സഹോദരങ്ങള്‍: സുഷ്മിത, ജയസ്മിത, സുധീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here