Wednesday, January 22, 2025
Home Latest news മൂത്രമൊഴിച്ചതിന് ജോലി പോയ ജീവനക്കാരന് 12.5കോടി നഷ്ടപരിഹാരം വേണം!

മൂത്രമൊഴിച്ചതിന് ജോലി പോയ ജീവനക്കാരന് 12.5കോടി നഷ്ടപരിഹാരം വേണം!

0
302

ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ജോലി പോവുക. അങ്ങനെയൊരു കാര്യം നിങ്ങൾക്ക് ചിന്തിക്കാനാവുമോ? എന്നാൽ ഇതാണ് ലെനോവോയിലെ ഒരു ജീവനക്കാരന് സംഭവിച്ചത്. ഇത് സംഭവിച്ചത്. 66 -കാരനായ റിച്ചാർഡ് ബെക്കറിനാണ്. എന്നാൽ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ് ബെക്കർ ഇപ്പോൾ .

അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത്..

ലെനോവോയിലെ ഒരു സെയിൽസ്മാനായിരുന്നു ബെക്കർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ബിസിനസ് ട്രിപ്പ് പോയതാണ് അദ്ദേഹം. ആൻ ടൈംസ് സ്‌ക്വയർ വെസ്റ്റിനിലാണ് അദ്ദേഹം താമസിച്ചത്. എന്നാൽ ബിസിനസ് മീറ്റിം​ഗിനിടെ പലതവണ അദ്ദേഹത്തിന് ബാത്ത്റൂമിലേക്ക് പോകേണ്ടതായി വന്നു. അതേസമയം അവസാനമായി മീറ്റിം​ഗ് കഴിഞ്ഞ് മുറിയിലേക്ക് പോകവേ ബെക്കറിന് വീണ്ടും കഠിനമായി മൂത്രമൊഴിക്കാൻ തോന്നുകയും അതിനായി അദ്ദേഹം ഓടുകയും ചെയ്തു. എന്നാൽ, മുറിയിലെത്തുന്നത് വരെ പിടിച്ചുനിൽക്കാൻ 66 -കാരനായ റിച്ചാർഡ് ബെക്കറിന് കഴിഞ്ഞില്ല. ലോബിയിൽ മൂത്രമൊഴിച്ചു പോയി. എന്നാൽ ഉറപ്പായും താൻ ഒരു യൂറോളജിസ്റ്റിനെ കാണുന്നുണ്ട് എന്നും 2016 മുതൽ താൻ ചില പ്രത്യേക ആരോ​ഗ്യപ്രശ്നങ്ങളിലൂടെ കടന്നു പോവുകയാണ് എന്നും അതാണ് ഇത്തരത്തിലുള്ള അവസ്ഥകൾക്ക് ഒക്കെ കാരണം എന്നും ബെക്കർ പറയുന്നു.

പക്ഷെ , എന്തായാലും, ഹോട്ടൽ ലോബിയിൽ നടന്ന സംഭവം ബെക്കറിന്റെ സഹപ്രവർത്തകൻ കാണുകയും, ബെക്കറിത് മനപ്പൂർവ്വം ചെയ്തതാണെന്ന് കമ്പനിയിൽ അറിയിക്കുകയും ചെയ്തു. പരാതി നൽകിയതിന് നാല് ദിവസം കഴിഞ്ഞപ്പോൾ ലെനോവോ ബെക്കറിനെ പിരിച്ചുവിട്ടു. ഇപ്പോൾ ബെക്കർ കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. $1.5 മില്ല്യൺ (12.6 കോടി) നഷ്ടപരിഹാരം തരണമെന്നാണ് ബെക്കറിന്റെ ആവശ്യം.

അതേസമയം തന്റെ അസുഖവുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ്. തന്റെ അസുഖത്തെ കുറിച്ച് കമ്പനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ടും കമ്പനി തന്നോട് ഈ വിവേചനം കാണിച്ചു എന്നെല്ലാം കാണിച്ചാണ് ബെക്കർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

( ചിത്രം പ്രതീകാത്മകം)

LEAVE A REPLY

Please enter your comment!
Please enter your name here