ആദ്യ ജോലി നേടുന്ന യുവാക്കൾക്ക് 15,000 നേരിട്ട് അക്കൗണ്ടിലേക്ക്; ഒരു ലക്ഷം വരെ ശമ്പളമുള്ളവർക്ക് യോഗ്യത

0
115

ന്യൂഡൽഹി: ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 15,000 രൂപ വരെ സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനം. എല്ലാ മേഖലയിൽ ജോലി നേടുന്നവർക്കും ഈ സഹായം ലഭിക്കും. മൂന്ന് ഘട്ടമായി 5000 രൂപ വീതമാണ് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുക.

തൊഴിൽ മേഖലക്ക് പ്രാധാന്യം നൽകുന്നതിനും യുവാക്കളുടെ നൈപുണ്യ വികസനത്തിന് പിന്തുണ നൽകുന്നതിനുമാണ് പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിന് താഴെ ശമ്പളം വാങ്ങുന്ന ജോലിയിൽ പുതിയതായി പ്രവേശിക്കുന്നവരാണ് പദ്ധതിപ്രകാരം സഹായം ലഭിക്കാൻ അർഹർ. രാജ്യത്തെ 2.1 കോടി യുവാക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സഹായം ലഭിക്കാനായി ഇ.പി.എഫിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here