കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതര പരുക്ക്

0
183

മലപ്പുറം∙ കാറും സ്കുട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്കു ഗുരുതരമായി പരുക്കേറ്റു. മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. പിതൃസഹോദരി നാലുകണ്ടത്തിൽ ആമിനയ്ക്കാണു (55) പരുക്കേറ്റത്. മൂത്തേടം-കരുളായി റോഡിൽ കഷായപ്പടിക്ക് സമീപം വച്ച് ഉച്ചയക്ക് ഒരുമണിക്കാണു അപകടമുണ്ടായത്.

സ്കൂട്ടർ കാറിനുള്ളിൽപ്പെട്ട നിലയിരുന്നു. ഫർഹാനയെ എടക്കര സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ആമിനയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഭർത്താവ് വഴിക്കടവ് സ്വദേശി റാഫിക്കിനൊപ്പം ദുബായിലായിരുന്ന ഫർഹാന മൂന്നു മാസം മുൻപാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞു റാഫിക് ഞായറാഴ്ചയാണു ദുബായിലേക്ക് മടക്കിയത്. അപകടവിവരം അറിഞ്ഞ് റാഫിക് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ കബറടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here