തീർഥാടന കേന്ദ്രങ്ങളിൽ മുസ്‍ലിംകളെ പൂജാവസ്തുവിൽപന നടത്താൻ അനുവദിക്കരുതെന്ന് വി.എച്ച്.പി

0
108

ന്യൂഡൽഹി: ഹിന്ദു തീർഥാടന കേന്ദ്രങ്ങളിൽ മുസ്‍ലിം വിഭാഗത്തിലുള്ളവർ പൂജാ വസ്തുക്കൾ വിൽപന നടത്തുന്നുവെന്നും ഇത് തടയണമെന്നുമുള്ള ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). മുസ്‍ലിം സ്വത്വം മറച്ചുപിടിച്ചാണ് ഇത്തരം വിൽപന കേന്ദ്രങ്ങൾ നടത്തുന്നതെന്നും അതിനാൽ മുഴുവൻ സംസ്ഥാന സർക്കാറുകളും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.

സംഘടന സെക്രട്ടറി ജനറൽ ബജ്രംഗ് ബാഗ്രയാണ് വിചിത്രമായ ആവശ്യവുമായി രംഗത്തെത്തിയത്. കേദാർനാഥിലടക്കമുള്ള തീർഥാടന കേന്ദ്രങ്ങളിൽ മുസ്‍ലിംകൾ പൂജാ വസ്തുക്കൾ വിൽപന നടത്തുന്നുണ്ട്. വിൽപനക്കാർ പൂജാവസ്തുക്കളിലും പ്രസാദത്തിലുമെല്ലാം തുപ്പുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഇടപെട്ട് ഇവിടെ മുസ്‍ലിംകളെ തടയണം. വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാലും സമാനമായ ആരോപണവുമായി രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here