വനിത ലീഗ് റൈസ് ആൻഡ് ത്രൈവ് ക്യാമ്പയിന് മഞ്ചേശ്വരത്ത് തുടക്കം

0
92

ഉപ്പള: വനിത ലീഗ് വാർഡ് ശാഖ ശാക്തീകരണത്തിൻ്റെ ഭാകമായി സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച റൈസ് ആൻഡ് ത്രൈവ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി. ഉപ്പള സി.എച്ച് സൗധത്തിൽ സംഘടിപ്പിച്ച പരിപാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അസീസ് മരിക്കെ ഉൽഘാടനം ചെയ്തു. വനിത ലീഗ് പ്രസിഡൻ്റ് എ.എ ആയിഷ പെർള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബീഫാത്തിമ പാലക്കാട് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ.കെ ആരിഫ് മുഖ്യപ്രഭാഷണം നടത്തി. വനിത ലീഗ് ജില്ലാ പ്രസിഡൻ്റ് മുംതാസ് സമീറ, വൈസ് പ്രസിഡൻ്റ് ബീഫാത്തിമ ഇബ്രാഹിം, പ്രവാസി ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.പി മുഹമ്മദ് കൽപാറ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ താഹിറ യൂസഫ്, റുബീന നൗഫൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദീഖ്, മണ്ഡലം ട്രഷറർ റഷീദ ഹനീഫ്, മണ്ഡലം ഭാരവാഹികളായ റുഖിയ സിദ്ദീഖ്, സംസീറ താജുദ്ദീൻ, ബൽകീസ് പൈവളികെ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here