പിഴ 400 രൂപ മുതൽ നാല് ലക്ഷം വരെ; പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, പരിശോധന കർശനമാക്കാൻ യുഎഇ

0
206

ദുബായ്: യുഎഇയിലെ സ്വദേശികൾക്കും പ്രവാസികൾക്കും നിർബന്ധമായ തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്സ് ഐഡി. അത് നഷ്ടപ്പെടുകയോ പുതുക്കാൻ മറക്കുകയോ ചെയ്താൽ 20,000 ദിർഹം വരെ പിഴയായി ഈടാക്കും. അടുത്തിടെ യുഎഇയിൽ ഉടനീളം നടന്ന പരിശോധനയിൽ നിരവധി പേരാണ് നിയമലംഘനത്തിന് പിടിയിലായത്. ഈ സാഹചര്യത്തിൽ കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡി പുതുക്കാൻ മറക്കരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ.

പരിശോധനയിൽ കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രകാരം 14 നിയമലംഘനങ്ങൾ എമിറേറ്റ്സ് ഐഡി കാർഡ് സേവനങ്ങൾ, യുഎഇ വിസ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. ലംഘനത്തിന്റെ തരം അനുസരിച്ച്, പിഴ പ്രതിദിനം 20 ദിർഹം (455 രൂപ) മുതൽ 20,000 ദിർഹം (4,55,163 രൂപ) വരെയാണെന്നും അതോറിറ്റി വ്യക്തമാക്കി.

എമിറേറ്റ്സ് ഐഡി പുതുക്കാൻ ചെയ്യേണ്ടത്
യുഎഇയിലെ താമസക്കാർ ഐഡി കാർഡ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന് കാലതാമസം വരുത്തുകയോ അതിന്റെ കാലഹരണ തീയതി മുതൽ 30 ദിവസത്തിന് ശേഷം പുതുക്കുകയോ ചെയ്താൽ, പ്രതിദിനം 20 ദിർഹം (455 രൂപ) വരെ പിഴ ഈടാക്കാം, ഇത് പരമാവധി 1,000 ദിർഹം (22,758 രൂപ) വരെ ആകും.

എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടാൽ
ഇനി നിങ്ങളുടെ എമിറേറ്റ്സ് ഐഡി കാർഡ് നഷ്ടപ്പെടുകയോ അല്ലെങ്കിൽ അത് മോഷ്ടിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതാൽ, നിങ്ങൾ ഉടൻ തന്നെ ഐസിപിയിൽ നിന്ന് മാറ്റി പകരം അപേക്ഷിക്കണം. ഇതിനായി ചെറിയ ഫീസും നൽകേണ്ടിവരും. ഐഡി നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയത് അപേക്ഷിക്കുന്നതിന് 300 ദിർഹം (6827 രൂപ) ഫീസായി നൽകേണ്ടി വരും.

ടൈപ്പിംഗ് സെന്ററുകൾ വഴി അപേക്ഷിക്കുമ്പോൾ 70 ദിർഹം ( 1593 രൂപ ) അല്ലെങ്കിൽ ഐസിഎ വെബ്‌സൈറ്റിലെ ഇഫോം വഴി അപേക്ഷിക്കുകയാണെങ്കിൽ 40 ദിർഹം (910 രൂപ) അപേക്ഷാ ഫീസിന് പുറമേ വരും. ഈ ഫീസ് എല്ലാ യുഎഇ പൗരന്മാർക്കും ജിസിസി പൗരന്മാർക്കും പ്രവാസി താമസക്കാർക്കും ബാധകമാണെന്ന് അതോറിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here