ഇരുപത് ട്രാക്ക് വരെ ആഡ് ചെയ്യാം; ‘റീല്‍സ് പുലികള്‍ക്ക്’ സന്തോഷ വാര്‍ത്ത, പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

0
168

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനിമുതല്‍ റീല്‍സുകളില്‍ ഒന്നിലധികം പാട്ടുകളുടെ ട്രാക്കുകള്‍ ഉപയോഗിക്കാം. ഒരു റീലില്‍ ഇരുപത് ട്രാക്കുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം.

റീലിന്റെ എഡിറ്റിങ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ തന്നെയുണ്ട്. കൂടുതല്‍ ഓഡിയോ ട്രാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനാവുന്ന പുതിയ ഫീച്ചര്‍ കൂടി വരുന്നതോടെ, റീല്‍സ് ചെയ്യുന്നവര്‍ക്ക് മുന്നില്‍ പുതിയ വാതിലുകള്‍ തുറന്നിടുകയാണ് ഇന്‍സ്റ്റഗ്രാം.

പുത്തന്‍ ഓഡിയോ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യയിലാണ്. ഒന്നിലധികം ട്രാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ മറ്റു എഡിറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ഇതോടെ അവസാനിപ്പിക്കാനാകും. ഇത് ഇന്‍സ്റ്റയില്‍ ഉപയോക്താക്കള്‍ കൂടുതല്‍ നേരം ചിലവിടുന്നതിന് സഹായകമാകും എന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്.

മള്‍ട്ടി ട്രാക്കുകള്‍ എങ്ങനെ ആഡ് ചെയ്യാം?

ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്തതിന് ശേഷം റീല്‍സ് റെക്കോര്‍ഡ് ചെയ്യുക. വലത് വശത്തുള്ള നെക്‌സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ശേഷം എഡിറ്റ് വീഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നീട് ആഡ് ഓഡിയോ കൊടുക്കുക.

ഏത് ട്രാക്ക് ആണോ വേണ്ടത് അത് തിരഞ്ഞെടുത്ത് റീല്‍സിന്റെ ഏത് ഭാഗത്താണോ വേണ്ടത് അവിടെ ആഡ് ചെയ്യുക. അടുത്ത ട്രാക്ക് ആഡ് ചെയ്യാന്‍ സമാനമായ രീതി വീണ്ടും ഉപയോഗിക്കുക. ഈ ട്രാക്കുകള്‍ ഓവര്‍ലാപ്പ് ചെയ്യാന്‍ സാധിക്കും. ട്രാക്കിന്റെ പേരില്‍ ടാപ്പു ചെയ്തുകൊണ്ടാണ് അത് ക്രമീകരിക്കേണ്ടത്.

റീല്‍സിലും സ്റ്റോറികളിലുമായി കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍സ്റ്റഗ്രാം കൂടുതല്‍ ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ നടത്തുന്നുണ്ട്. നിലവിലെ കണ്ടന്റുകളില്‍ തന്നെ തുടരാനാണ് ഇന്‍സ്റ്റഗ്രാം ഉദ്ദേശിക്കുന്നത്. ദൈര്‍ഘ്യമുള്ള വീഡിയോകളിലേക്ക് തങ്ങള്‍ ശ്രദ്ധ തിരിക്കുന്നില്ലെന്ന കമ്പനി സിഇഒ ആദം മൊസ്സേരി മുന്‍പ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here