Wednesday, January 22, 2025
Home Gulf ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ; പട്ടികയിൽ ഇടം പിടിച്ച് ഗൾഫിലെ ഈ നഗരങ്ങൾ

ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ; പട്ടികയിൽ ഇടം പിടിച്ച് ഗൾഫിലെ ഈ നഗരങ്ങൾ

0
137

ദുബായ്: മരുഭുമിയിൽ എന്താണ് കാണാനുള്ളത് എന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്ക് റെക്കോർഡ് നിരത്തിവെക്കുകയാണ് ഗൾഫ് നഗരങ്ങൾ. ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അറബ് രാജ്യത്ത് നിന്നും ഇടം പിടിച്ചിരിക്കുകയാണ് ചില നഗരങ്ങൾ. ഖത്തറിന്റെ തലസ്ഥാനാമായ ദോഹ, യുഎഇലെ അബുദാബി, അജ്മാൻ എന്നീ നഗരങ്ങൾ ആണ് ആദ്യം പട്ടികയിലുള്ളത്. ഓൺലൈൻ ഡാറ്റാബേസ് സ്ഥാപനമായ നംബയോ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ മുന്ന് നഗരങ്ങൾ ഇടംപിടിച്ചത്.

ഏറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎഇ നഗരമായ അബുദാബിയാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് അജ്മാൻ. മൂന്നാം സ്ഥാനത്തുള്ളത് ഖത്തർ തലസ്ഥാനമായ ദോഹ. കവർച്ച, അക്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നിവ കുറവുള്ള നഗരങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയത്. കുറ്റകൃത്യങ്ങളുടെ നിരക്ക് 20 ശതമാനത്തിൽ കുറഞ്ഞ നഗരങ്ങൾ എന്ന തലകെട്ടിലാണ് ഈ മൂന്ന് നഗരങ്ങളും ഇടം പിടിച്ചിരിക്കുന്നത്.

ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ആണ് ഇവ ഇടം പിടിക്കുന്നത്. ആകെ 311 നഗരങ്ങളാണ് പട്ടിയിൽ ഉള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നഗരങ്ങൾ പട്ടികയിൽ ഇടം പിടിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ നഗരങ്ങളായ പീറ്റെർമെരിറ്റ്സ്ബർഗ്, പ്രിട്ടോറിയ നഗരങ്ങൾ ആണ് കണക്കുകൾ പ്രകാരം കുറ്റകൃത്യങ്ങൾ കൂടുതലുള്ള നഗരങ്ങൾ.

2021 മുതൽ 2024 വരെയുള്ള മൂന്നു വർഷത്തിനിടെ ഖത്തറിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 17 ശതമാനം കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. പട്ടികയിൽ ആറാം സ്ഥാനത്തായി റാസ് അൽ ഖൈമസ്ഥാനം പിടിച്ചിരിക്കുന്നത്. കൂടാതെ ഏഴാം സ്ഥാനത്ത് ഒമാനിലെ മസ്കറ്റ് ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും പട്ടിയിൽ ഇടം പിടിച്ച് ഒരേഒരു നഗരം മംഗളൂരു ആണ്. കവർച്ച, അക്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നിവ കുറവുള്ള കുറ്റകൃത്യനിരക്ക് കുറഞ്ഞ നഗരമായി മംഗളൂരു തെരഞ്ഞെടുത്തു.

പോർട് എലിസബത്, ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗ്, വെനിസ്വേലയിലെ കറാക്കസ്, പാപ്വ ന്യൂഗിനിയിലെ പോർട് മൂർസ്ബെ, എന്നീ നഗരങ്ങളും പട്ടികയിൽ ഉണ്ട്. കഴിഞ്ഞ വർഷവും ഇത്തരത്തിലൊരു പട്ടിക പുറത്തിറങ്ങിയിരുന്നു. അതിൽ മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന വിഭാഗത്തിൽ ഇടം പിടിച്ചത് ഖത്തർ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here