ഒന്നു കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ചുകടിച്ച യുവാവ് രക്ഷപ്പെട്ടു; പാമ്പ് ചത്തു

0
282

പട്ന∙ പാമ്പിന്റെ ഒരു കടിക്കു രണ്ടു മറുകടി നൽകിയ യുവാവ് രക്ഷപ്പെട്ടു. പാമ്പു ചത്തു. നവാഡയിലെ റയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹറാണ് (35) പാമ്പിനെ തിരിച്ചു കടിച്ചത്.

പാമ്പിൻ വിഷത്തിൽ നിന്നു രക്ഷപ്പെടാൻ മറുകടി നൽകിയാൽ മതിയെന്നതു ബിഹാർ ഗ്രാമങ്ങളിലെ വിശ്വാസമാണ്. പാമ്പിൽ നിന്നേറ്റ വിഷം മറുകടിയിൽ പാമ്പിലേക്കു തിരിച്ചു കയറുമത്രേ. എന്തായാലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു കാര്യമായ ചികിൽസയൊന്നുമില്ലാതെ തന്നെ സന്തോഷ് ലോഹർ സുഖപ്പെട്ടു.

നവാഡ രജൗലി വനമേഖലയിൽ ട്രാക്ക് പരിശോധനാ ജോലികൾക്കു ശേഷം വിശ്രമിക്കവേയാണു സന്തോഷിനെ പാമ്പു കടിച്ചത്. പാമ്പുമായി നടത്തിയ മൽപ്പിടിത്തത്തിനിടെ മറുകടി നൽകാൻ സന്തോഷ് മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here