ബേക്കൂറിലെ കവര്‍ച്ച: മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

0
102

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബേക്കൂര്‍, സുഭാഷ് നഗറിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. മംഗ്ളൂരു ഗഞ്ചിമട്ടയിലെ സഫ്വാന്‍ (20), മഞ്ചേശ്വരത്തെ മുഹമ്മദ് ഷിഹാബ് (20), ഗഞ്ചിമട്ടയിലെ മുഹമ്മദ് അര്‍ഫാസ് (19) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായി കര്‍ണ്ണാടകയിലെ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു ഇവര്‍. പ്രതികള്‍ക്കെതിരെ കാസര്‍കോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലും കര്‍ണ്ണാടകയിലുമായി നിരവധി കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. 2024 ജൂണ്‍ നാലിനാണ് സുഭാഷ് നഗറിലെ ആയിഷ യൂസഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഐഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കവര്‍ച്ച പോയിരുന്നു. പ്രസ്തുത കേസില്‍ ബന്തിയോട്, അടുക്കയിലെ അഷ്റഫലി (25)യെ നേരത്തെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here