ബൈക്കിലിരുന്ന് റീല്‍ ചിത്രീകരണം; നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറിലിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം; വൈറലായി വീഡിയോ

0
266

മഹാരാഷ്ട്രയില്‍ റീല്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനിടെ ഇരുചക്രം വാഹനം അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ദൂല-സോലാപ്പൂര്‍ ഹൈവേയിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവതി മരിച്ചിരുന്നു.

അപകടം സംഭവിക്കുന്നതിന് തൊട്ടുമുന്‍പ് യുവാക്കള്‍ ബൈക്കിലിരുന്ന് ചിത്രീകരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഹെല്‍മെറ്റില്ലാതെയാണ് രണ്ട് യുവാക്കളും യാത്ര ചെയ്തിരുന്നത്. ഇതിനിടയില്‍ പിന്നിലിരുന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ചത്.

വീഡിയോ ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ഓടിച്ചിരുന്ന യുവാവ് വീഡിയോയിലേക്ക് നോക്കുന്നതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് യുവാക്കളില്‍ ഒരാള്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റ് കിടക്കുന്ന യുവാവ് സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here