സെക്കൻഡ് ഹാൻഡ് കാറുകളിൽ ഈ രണ്ടുമോഡലുകൾക്കും കൂട്ടയിടി

0
195

രാജ്യത്തെ സെക്കൻഡ് ഹാൻഡ് വിപണിയിൽ കുതിപ്പുണ്ടായതായി റിപ്പോര്‍ട്ട്. യൂസ്‍ഡ് കാർ വിൽപ്പന വിഭാഗത്തിലെ പ്രധാന കമ്പനിയായ കാർസ് 24 പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആളുകൾക്കിടയിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ ആവശ്യം അതിവേഗം വർധിക്കുന്നതായും ടയർ-2 നഗരങ്ങളിലെ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ കൂടുതൽ ഡിമാൻഡ് ഉണ്ടായതായും കാർസ് 24 പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മികച്ച ധനസഹായ ഓപ്ഷനുകൾ, ഡിസ്പോസിബിൾ വരുമാനം, വ്യക്തിഗത ചലനത്തിനുള്ള ആഗ്രഹം എന്നിവ കാരണം ആളുകൾക്കിടയിൽ കാറുകൾ വാങ്ങാനുള്ള ആവശ്യം വർദ്ധിച്ചതായിട്ടാണ് റിപ്പോർട്ട്. 

മാരുതി സുസുക്കി സ്വിഫ്റ്റും ഹ്യുണ്ടായ് ക്രെറ്റയുമാണ് യൂസ്ഡ് കാർ വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മോഡലുകളെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഗ്രാൻഡ് ഐ10, സ്വിഫ്റ്റ്, ബലേനോ, ക്വിഡ്, ഹോണ്ട സിറ്റി തുടങ്ങിയ ജനപ്രിയ മോഡലുകൾക്കും യൂസ്‍ഡ് കാർ മാർക്കറ്റിൽ മികച്ച ഡിമാൻഡാണെന്നും കാർസ് 24 റിപ്പോര്‍ട്ട് പറയുന്നു. പ്രീ-ഓൺഡ് കാർ വാങ്ങുന്നവരിൽ 50 ശതമാനവും ശമ്പളമുള്ള പ്രൊഫഷണലുകളാണെന്നും റിപ്പോർട്ട് പറയുന്നു. 

 

ഡൽഹി, മുംബൈ, ബാംഗ്ലൂർ തുടങ്ങിയ മെട്രോ നഗരങ്ങൾ ഒഴികെ ടയർ-2 നഗരങ്ങളിൽ യൂസ്‍ഡ് കാറുകളുടെ വിൽപ്പന വർധിച്ചെന്നും ആഗ്ര, കോയമ്പത്തൂർ, നാഗ്‍പൂർ, വഡോദര തുടങ്ങിയ മെട്രോ ഇതര നഗരങ്ങളിലും ആളുകൾ കൂടുതൽ താൽപര്യം കാണിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അഹമ്മദാബാദ്, ബാംഗ്ലൂർ, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളിലും ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഉപയോഗിച്ച കാർ വിൽപ്പനയുടെ കാര്യത്തിൽ മാരുതി സുസുക്കി, ഹ്യുണ്ടായ്, ഹോണ്ട, ടാറ്റ എന്നിവ വിപണിയിൽ ശക്തമായി തുടരുന്നു. മാരുതിക്ക് 34.5 ശതമാനം വിപണി വിഹിതമുണ്ട്, ഹ്യൂണ്ടായ് 29.6 ശതമാനമാണ്. 10.6 ശതമാനം വിപണി വിഹിതമാണ് ഹോണ്ടയ്ക്കുള്ളത്. ടാറ്റയുടെ വിപണി വിഹിതം നാല് ശതമാനത്തിൽ നിന്നും ഏഴ് ശതമാനമായി വളർന്നു. അതേസമയം എംജി, നിസാൻ, കിയ എന്നിവയും ഉപയോഗിച്ച കാർ വിൽപ്പനയുടെ വലിയൊരു ഭാഗം സ്വന്തമാക്കുന്നുണ്ട്.

ഹ്യുണ്ടായ് ഐ10, മാരുതി സുസുക്കി ആൾട്ടോ എന്നിവയാണ് കഴിഞ്ഞ പാദത്തിൽ ഏറ്റവുമധികം വാങ്ങിയ പ്രീ-ഓൺഡ് മോഡലുകളെന്നും ഹ്യുണ്ടായ് ഗ്രാൻഡ് ഐ10, മാരുതി സുസുക്കി ബലേനോ എന്നിവ 2024ൽ ഇതുവരെ ചാർട്ട്-ടോപ്പർമാരാണെന്നും കാർസ്24 റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എസ്‌യുവികൾ അതായത് യൂട്ടിലിറ്റി വാഹനങ്ങൾ സെക്കൻഡ് ഹാൻഡ് കാർ വിപണിയിലും ആധിപത്യം പുലർത്തുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. എസ്‌യുവി സെഗ്‌മെൻ്റ് 2021 സാമ്പത്തിക വർഷത്തിൽ നിന്ന് 4-6 ശതമാനം വളർച്ചയാണ് കാണുന്നത്. ഈ വർഷം, ബ്രെസ, സോനെറ്റ്, ഇക്കോസ്‌പോർട്ട്, XUV300, ടൈഗൺ, ടിയാഗോ തുടങ്ങിയ എസ്‌യുവികൾ ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എസ്‌യുവികളുടെ വിപണി വിഹിതം 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർന്നു. രണ്ടാം പാദത്തിൽ ഹാച്ച്ബാക്ക് കാറുകളുടെ വിപണി വിഹിതം നേരിയ തോതിൽ നഷ്‌ടപ്പെട്ടതായും ഇപ്പോൾ ഈ വിപണി എസ്‌യുവികളിലേക്ക് മാറിയതായും റിപ്പോർട്ടിൽ പറയുന്നു. 

USED CARS WHATSAPP GROUP LINK

https://chat.whatsapp.com/LWbuxEGOGJ3Ju789FWLvKP

LEAVE A REPLY

Please enter your comment!
Please enter your name here