സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ഉയരുന്നു; കണക്കുകൾ പുറത്തുവിടാത്ത സർക്കാർ

0
98

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ പകർച്ചവ്യാധി കണക്കുകൾ പുറത്ത് വിടാതെ സർക്കാർ. കഴിഞ്ഞ മൂന്ന് ദിവസമായി വെബ്സൈറ്റിൽ അപ്ഡേഷൻ ഇല്ല. എല്ലാ ദിവസവും ഡിഎച്ച്എസ് സൈറ്റിൽ രോഗബാധ വിവരങ്ങൾ പ്രസിദ്ധീകരിച്ച സ്ഥാനത്താണിത്. ജൂണിൽ H1N1, ഡെങ്കി, എലിപ്പനി കേസുകൾ കുത്തനെ ഉയർന്നിരുന്നു. കണക്കുകൾ പ്രസിദ്ധീകരിക്കാത്തതിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. H1N1, ഡെങ്കി, എലിപ്പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം പതിനായിരത്തിന്റെ മുകളിലാണ്. അതിനോടൊപ്പം മഞ്ഞപ്പിത്തവും പടർന്നുപിടിക്കുന്നുണ്ട്. ഇത് സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ മൂന്ന് ദിവസമായി ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ അപ്ഡേഷൻ ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here