കാസർഗോഡ് ബസ് യാത്രക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി അറസ്റ്റിൽ

0
164

കാസർഗോഡ്: ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കുണിയ
സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബേക്കൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബധിരനും മൂകനുമാണ്  പ്രതി. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി ഹോം നഴ്സായ യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ചത്. ബസില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നു. ആറ് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് യുവതി പറഞ്ഞു. മകളുടെ മുഖം താൻ തിരിച്ച് പിടിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here