പച്ചമ്പളം ഫ്രണ്ട്സ് ക്ലബ്ബിൽ നസീർ അനുസ്മരണവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു

0
69

ബന്തിയോട്: അകാലത്തിൽ പൊലിഞ്ഞ ഉപ്പള ഹിദായത്ത് നഗറിലെ അഹമദ് നസീറിൻ്റെ നിര്യാണത്തിൽ പച്ചമ്പളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അനുസ്മരണ സംഗമവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു.

മികച്ച കായിക താരവും, മഞ്ചേശ്വരം മേഖല ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ അഹമദ് നസീറിൻ്റ വിയോഗം മഞ്ചേശ്വരത്തിൻ്റെ കായിക മേഖലക്ക് തീരാ നഷ്ടമാണെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

മംഗൽപാടിപഞ്ചായത്തംഗം മജീദ് പച്ചമ്പളം അനുസ്മരണ പ്രഭാഷണം നടത്തി. ക്ലബ്ബ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here