മംഗളൂരുവിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മോഷണം: ഉപ്പള സ്വദേശി ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

0
231

മംഗളൂരു : പൊതു സഹകരണവകുപ്പിലെ കോൺട്രാക്ടടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി ഒൻപതുലക്ഷം രൂപയുടെ ആഭരണവും പണവും കവർന്ന കേസിൽ ഏഴ് മലയാളികൾ ഉൾപ്പെടെ 10 പേരെ മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് ഉപ്പള സ്വദേശി ബാലകൃഷ്‌ണ ഷെട്ടി (48), തിരുവനന്തപുരം പോത്തൻകോട് സ്വദേശി ജോൺ ബോസ്കോ (48), തൃശ്ശൂർ മുകുന്ദപുരം സ്വദേശി സതീഷ് ബാബു (44), തൃശ്ശൂർ കൊടകര സ്വദേശി ഷിജോ ദേവസി (38), തൃശ്ശൂർ കൂർക്കഞ്ചേരി ഷാക്കിർ ഹുസൈൻ (56), തൃശ്ശൂർ കുമാരനെല്ലൂർ സ്വദേശി എം.എം. സജീഷ് (32), തൃശ്ശൂർ കുടുപ്പശ്ശേരി സ്വദേശി പി.കെ. വിനോജ് (34), മംഗളൂരു സ്വദേശികളായ വസന്ത് കുമാർ (42), രമേഷ് പൂജാരി (42), റെയ്മണ്ട് ഡിസൂസ (47) എന്നിവരാണ് പിടിയിലായത്.

ബെട്ടുവിലെ പൊതു സഹകരണ വകുപ്പിലെ കോൺട്രാക്ടർ ആയ പദ്‌മനാഭ കോട്ടിയാന്റെ ഉൾപ്രദേശത്തെ വീട്ടിൽ ജൂൺ 21 നാണ് കവർച്ച നടന്നത്. മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ പദ്‌മനാഭയെയും ഭാര്യയെയും കുട്ടികളെയും മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവരുകയായിരുന്നു. ഇവരെ എതിർത്ത പദ്‌മനാഭയെ മോഷ്ടാക്കൾ മർദിക്കുകയും പദ്‌മനാഭയുടെ കാറുമായി രക്ഷപ്പെടുകയും ചെയ്‌തു. ആളൊഴിഞ്ഞ പ്രദേശത്ത് ആ കാർ ഉപേക്ഷിച്ച് മറ്റൊരുവാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

മോഷണത്തിന് എട്ടുമാസം മുന്നേ കവർച്ചക്കാർ പദ്ധതി തയാറാക്കി എന്നും മോഷണത്തിന് നാലുദിവസം മുമ്പ് പ്രതികൾ മംഗളൂരുവിൽ എത്തി താമസിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here