തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കാസർകോട് ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

0
171

കാസർകോട്: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബി.​ജെ.പി സ്ഥാനാർഥിക്ക് ഒരു വാർഡിൽ കിട്ടിയത് ഒരു വോട്ട്. കാസർകോട് മുനിസിപ്പാലിറ്റിയിലെ ഖാസിലേൻ ഡിവിഷനിലാണ് ബി.ജെ.പിക്ക് ഒരു വോട്ട് മാത്രം ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സൈറ്റിലെ കണക്കുകൾ പറയുന്നു.

മ​ുസ്‍ലിംലീഗ്, സ്വതന്ത്രസ്ഥാനാർഥി, ബി.ജെ.പി എന്നിവരായിരുന്നു മത്സര​രംഗത്തുണ്ടായിരുന്നത്. 447​ വോട്ട് നേടിയാണ് ലീഗ് സ്ഥാനാർഥി കെ.എം ഹനീഫ് ജയിച്ചത്. സ്വതന്ത്രസ്ഥാനാർഥി പി.എം ഉമൈർ 128 വോട്ട് നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി എൻ.മണിക്കാണ് 1 വോട്ട് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here