കുമ്പള പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട്: പ്രസിഡന്റ് രാജിവെക്കണം -ബി.ജെ.പി.

0
85

കുമ്പള : പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട് പ്രസിഡന്റിന്റെ അറിവോടെയാണെന്നും രാജിവെച്ച് അന്വേഷണം നേരിടണമെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 11 ലക്ഷത്തിലധികം രൂപയുടെ തിരിമറിയിൽ അക്കൗണ്ടന്റിനെ മാത്രം പ്രതിസ്ഥാനത്ത് നിർത്തി രക്ഷപ്പെടാനാണ് പ്രസിഡന്റും ഭരണസമിതിയും ശ്രമിക്കുന്നത്.

അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ മാറ്റിപ്പറഞ്ഞു. വിജിലൻസിന് പരാതി നൽകിയെന്നാണ് വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ പ്രസിഡന്റ് പറഞ്ഞത്. എന്നാൽ രണ്ടുദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. ഈ ഭരണസമിതിയുടെ കാലത്ത്‌ നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷണപരിധിയിൽ കൊണ്ടുവരാൻ വിജിലൻസിൽ പരാതി നൽകും. പ്രസിഡന്റ് രാജിവെക്കാത്തപക്ഷം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ ബി.ജെ.പി. കുമ്പള പഞ്ചായത്ത് സൗത്ത് സോൺ പ്രസിഡന്റ് സുജിത്ത് റൈ, നോർത്ത് സോൺ പ്രസിഡന്റ് പ്രദീപ് കുമാർ, വിവേകാനന്ദ ഷെട്ടി, എസ്.പ്രേമലത, കെ.മോഹൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here