ദുരന്തഭൂമിയായി വയനാട്, കണ്ണീർ തോരാതെ നാട്; മരണം 246 ആയി, ഇരുന്നൂറിലേറെ പേരെ കാണാതായി

0
130

വയനാട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. മരണം 246 ആയി. ഇരുന്നൂറിലേറെ പേരെ കാണാതായി. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 46 മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി സർക്കാർ ആശുപത്രിയിൽ ഇന്ന് എത്തിച്ചത് 27 മൃതദേഹങ്ങളാണ്. അതേസമയം, രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കി മുണ്ടക്കൈയിൽ മഴ തുടരുകയാണ്.

മുണ്ടക്കൈ പുഴയിൽ കുത്തൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയർന്നു. സൈന്യം ഇന്നലെ തയ്യാറാക്കിയ താത്കാലിക പാലം മുങ്ങി. നിർത്തിവച്ച ബെയ്ലി പാലത്തിന്റെ നിമാണം വീണ്ടും തുടങ്ങി. വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടം ജാ​ഗ്രതാ നിർദേശം നൽകി. താത്കാലിക പാലം വഴിയുള്ള രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങിയിട്ടുണ്ട്.

അതേസമയം, വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടിയതായി സംശയം. മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചിൽ. സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here