കാസർഗോഡ് നവജാത ശിശു സ്‌കൂൾ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ!

0
118

കാസർകോട് നവജാത ശിശുവിനെ സ്‌കൂൾ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശ്രീ വിഷ്ണുമൂർത്തി എയുപി സ്‌കൂൾ വരാന്തയിലാണ് ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി കുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

ഇന്നലെ ഉച്ചയ്ക്ക് കുഞ്ഞിനെ സ്‌കൂളിൽ കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അവശ്യ പരിശോധനകൾക്ക് വിധേയയാക്കി. ആദൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പ്രദേശത്ത് തന്നെയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. പ്രസവിച്ചയുടൻ തന്നെ കുട്ടിയെ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here