കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ സംഘട്ടനം: പരിക്കേറ്റയാള്‍ വെന്റിലേറ്ററില്‍

0
141

കാഞ്ഞങ്ങാട് (കാസര്‍കോട്): കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ചൊവ്വാഴ്ചയുണ്ടായ സംഘട്ടനത്തില്‍ ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റയാള്‍ ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍. കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബി.എസ്. മനുവാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്.മനുവിനെ തള്ളിയിട്ട സംഭവത്തില്‍ മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു. പോക്സോ കേസ് പ്രതിയാണിയാള്‍. ജയില്‍ സൂപ്രണ്ട് വിനീത് വി. പിള്ളയുടെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here