വെള്ളച്ചാട്ടം കാണാനെത്തി; റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍ഫ്ലുവന്‍സര്‍ മരിച്ചു

0
167

റായ്ഗഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ ആന്‍വി കംധര്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടം കാണാനെത്തിയ 26കാരി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം ചൊവ്വാഴ്ചയാണ് ആന്‍വി വെള്ളച്ചാട്ടത്തില്‍ എത്തിയത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. റീല്‍ ചിത്രീകരിക്കുന്നതിനിടെ കാല്‍ തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന്‍വിയെ പുറത്തെത്തിച്ചത്. കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. 300 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സുള്ള ഇന്‍ഫ്ലുവന്‍സറാണ് ആന്‍വി. യാത്ര വിഡിയോകളിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. ആന്‍വിയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here