മംഗലാപുരത്ത് നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ച്‌ ഇൻഡിഗോ

0
283

ന്യൂഡൽഹി: കർണാടകയിലെ മംഗലാപുരത്ത് നിന്നും തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. അബുദാബി-മംഗളൂരു റൂട്ടിലെ വിമാനങ്ങൾ ഓഗസ്റ്റ് 9 മുതൽ ദിവസവും, തിരുച്ചിറപ്പള്ളി-അബുദാബി റൂട്ടിൽ ഓഗസ്റ്റ് 11 മുതൽ ആഴ്ചയിൽ നാല് തവണയും സർവീസ് നടത്തും. ഓഗസ്റ്റ് 10 മുതൽ കോയമ്പത്തൂരിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങൾ ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തുമെന്നും കമ്പനി അറിയിച്ചു.

ഓഗസ്റ്റ് 1 മുതൽ ആഴ്ചയിൽ ബെംഗളൂരുവിനും അബുദാബിക്കും ഇടയിൽ ആറ് തവണ സർവീസ് നടത്തുന്ന പുതിയ വിമാനങ്ങൾ അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ റൂട്ടുകൾ ഇൻഡിഗോയുടെ അന്താരാഷ്ട്ര കണക്റ്റിവിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here